കൊച്ചി: 42 വർഷത്തെ നീണ്ട ദുരൂഹതയ്ക്കും അന്വേഷണങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ ചാക്കോ വധക്കേസിലെ പ്രതി കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം.
സൈബർ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിക്കുന്നതായുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ബ്രൂണെയിലെ സിങ് പാങ് എന്ന സ്ഥലത്ത് സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സൈബർ വിദഗ്ദ്ധൻ പങ്കുവയ്ക്കുന്ന വിവരം. വയോധികന്റെ ചിത്രവും ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്നാണ് വിവരം. നിയമവിരുദ്ധമായാണ് മലയാളി വയോധികൻ ബ്രൂണെയിൽ കഴിയുന്നതെന്നും വിവരമുണ്ട്.
മരിച്ചുവെന്ന് റിപ്പോർട്ട് നൽകി ക്രൈം ബ്രാഞ്ച് കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തുമ്പോഴാണ് നിർണായക വെളിപ്പെടുത്തൽ. വിദേശത്ത്
ഇപ്പോൾ നിർമാണ മേഖലയിൽ ജോലി ചെയ്യുകയാണ്. 1991 മുതൽ ഒളിവ് ജീവിതത്തിലാണ് കുറുപ്പ് എന്നാണ് മാധ്യമ സ്ഥാപനമായ 24 ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഒളിത്താവളത്തിന്റെ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു.
إرسال تعليق