ഇന്ത്യൻ കോഫി ഹൗസിൽ 600 ജോലി ഒഴിവുകൾ; വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, പ്രായപരിധി 18 - 30

തൃശൂർ: ഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് നിയമനം. ആകെ 600 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. തുടക്കത്തിൽ പ്രതിമാസം 12,000 രൂപയായിരിക്കും ശമ്പളം. 

അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി: 18-30 വയസ്സ്. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അപേക്ഷാഫീസ് 200 രൂപ.പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. 

വിലാസം: പ്രസിഡന്റ്, ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്, വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളുമായോ തൃശ്ശൂർ വെളിയന്നൂരിലുള്ള ഹെഡ് ഓഫീസുമായോ ബന്ധപ്പെടുക.
ഫോൺ: 0487-2425275.
                                                                                                                                                                                                                                                                                                       

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal