തേഞ്ഞിപ്പലം ഫയർ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്: കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ചേളാരി ഫയര്‍‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ടി വി.ഇബ്രാഹിം എം എല്‍ എ യുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പള്ളിക്കല്‍ വില്ലേജില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുക. തീരദേശ മേഖലയും പ്രധാന ദേശീയപാതയും ഉള്‍പ്പെടുന്ന വള്ളിക്കുന്ന് മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ സേവനമെത്തിക്കാന്‍ ചേളാരിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. 

ആവശ്യമായ ഉദ്യോഗസഥര്‍, ആധുനിക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal