മലപ്പുറം | കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയപാത 66-ലെ കോഹിനൂറിനെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാൻ തീരുമാനം. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ഗതാഗതം കൂടുതൽ സുഗമമാവുകയും കോഹിനൂർ മുതൽ വിമാനത്താവളം വരെയുള്ള ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ ടി. വി. ഇബ്രാഹിം, ജില്ലാ കളക്‌ടർ ഡോ. വിനയ് ഗോയൽ, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ശരീഫ അസീസ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സാബിറ പുളിയമ്പലത്ത്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി സക്കീർ,തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ ടി ടി മണികണ്ഠൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ബിജീഷ്, മലപ്പുറം പി ഡബ്ല്യു ഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ മുഹമ്മദ് ഇസ്മായിൽ, മലപ്പുറം ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി എച്ച് അബ്ദുൽ ഗഫൂർ, കൊണ്ടോട്ടി തഹസിൽദാർ എ മുഹമ്മദ് മുനീർ, തേഞ്ഞിപ്പാലം വില്ലേജ് ഓഫീസർ പി രഞ്ജിനി, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പ്രദീപ് കുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
إرسال تعليق