പ്രമുഖ ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട് :പ്രമുഖ ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അവർ കോഴിക്കോട് മാങ്കാവിലെ സ്വന്തം വസതിയിൽ വെച്ചാണ് അന്തരിച്ചത് നാല്പത് വർഷത്തിലേറെയായി നാടക വേദികളിൽ സജീവമായിരുന്നു. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയേറ്റേഴ്സ്, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ സമിതികളുടെ ഭാഗമായി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 

1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡുകൾ നേടിയിട്ടുണ്ട് എം.ടി. വാസുദേവൻ നായരുടെ 'കടവ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും, 2018-ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഉമ്മ (ജമീല) എന്ന വേഷമാണ് ഇവരെ സിനിമാപ്രേമികൾക്കിടയിൽ ഏറെ ജനപ്രിയയാക്കിയത്. 

വൈറസ്, ഡാകിനി, വലിയങ്ങാടി, മേരാ നാം ഷാജി, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു 'സുഡാനി ഫ്രം നൈജീരിയ'യിലെ മികച്ച പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal