പാലക്കാട് ● വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കുമെന്നും കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 m ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 111.19 m ആയതിനാലാണ് ജാഗ്രത നിർദ്ദേശമെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment