ചേളാരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 7.30ന് ചേളാരി ജെ.ആർ.എസ് ഹോട്ടലിന് മുമ്പിൽ ദേശീയ പാതയിലാണ് അപകടം നടന്നത്. വെളിമുക്കിൽ നിന്നും രോഗിയുമായി കോഴിക്കോടേക്കു പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. 

ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
ആംബുലൻസിൽ രോഗിയോടൊപ്പം അദ്ദേഹത്തിന്റെ മകനും ഭാര്യയും ഡ്രൈവറും സഹായിയുമുണ്ടായിരുന്നു. അപകടത്തിൽ മകനും അമ്മക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെയും രോഗിയെയും അതിവേഗം മറ്റ് രണ്ടു ആംബുലൻസിൽ കോഴിക്കോടുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal