ചേളാരി | കാക്കഞ്ചേരി കിന്‍ഫ്രയുടെ സമീപത്ത് മധുര പലഹാരങ്ങളും ഫ്രൂട്ട്സും ശീതളപാനീയങ്ങളും വില്‍പന നടത്തുന്ന കെ സി എ ബേക്കറി എന്ന സ്ഥാപനത്തില്‍ നിന്നും ലഹരി വസ്തുക്കളായ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം പിടികൂടി.തേഞ്ഞിപ്പലം പോലീസും ഡാന്‍സഫ് ടീമും നടത്തിയ പരിശോധനയില്‍ 750 പാക്കറ്റ് ഹാന്‍സ്, 435 പാക്കറ്റ് കൂള്‍ലിപ് എന്നിവയാണ് പിടി കൂടിയത്. സ്ഥാപന ഉടമ ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കടൂര്‍ ചെനക്കല്‍ അബ്ദുല്‍ മജീദിന്റെ പേരില്‍ പോലീസ് കേസെടുത്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം എസ് എച്ച് ഒ ജലീല്‍ കറുത്തേടത്ത്, എസ് ഐ മാരായ വിപിന്‍ വി പിള്ള, രാജേഷ്, കൊണ്ടോട്ടി ഡാന്‍സഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാര്‍ഥികളും യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടത്തെ പതിവു ഇടപാടുകാര്രെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ നേരത്തെയും രണ്ട് തവണ കേസെടുത്തിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഫോട്ടോ: കാക്കഞ്ചേരിയിലെ കെ സി എ ബേക്കറിയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടിയപ്പോള്‍
Post a Comment