ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തണം: കെ.ഇ.എൻ

തേഞ്ഞിപ്പലം സമകാലിക ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് എല്ലാവരും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇവ നേരിടുന്ന പുത്തൻ വെല്ലുവിളികൾ മനസ്സിലാക്കി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും പ്രൊഫസർ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് ‘രാഷ്ട്രീയവും ഭരണഘടനാ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിക്ക ഇന്ത്യൻ ഭരണഘടനാസ്ഥാപനങ്ങളും സ്വാതന്ത്ര്യ സമരത്തിൻ്റെയും ജനകീയ മുന്നേറ്റങ്ങളുടെയും ഉത്പന്നമാണ്. ഇന്ത്യൻ ജനതക്ക് സൗഹൃദത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ ഈ സ്ഥാപനങ്ങളും അവയുടെ പുരോഗമന മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് കൂട്ടിച്ചേർത്തു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഹിസ്റ്ററി പഠനവകുപ്പ് പ്രൊഫസർ ഡോ. കെ.എസ്. മാധവൻ, അധ്യാപകരായ സൗദ് ഇസ്മയിൽ, ഒ.ജി. സജീഷ്, സി.കെ. മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. ഏഴിന് ആരംഭിച്ച ത്രിദിന സെമിനാറിൽ 150 ഓളം വിദഗ്ധരും ഗവേഷണ വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്.

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് ‘രാഷ്ട്രീയവും ഭരണഘടനാ സ്ഥാപനങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ.ഇ. എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal