തേഞ്ഞിപ്പലം തമിഴ്‌നാട്ടിലെ അളഗപ്പ സർവകലാശാലയിൽ ഡിസംബർ 29 മുതൽ ജനുവരി 2 വരെ നടന്ന ദക്ഷിണമേഖലാ അന്തർസർവകലാശാലാ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പ് കിരീടം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഇത്തവണ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളി മെഡൽ നേടിയത്. ഫെബ്രുവരിയിൽ അണ്ണാമലൈ സർവകലാശാലയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലേക്ക് കാലിക്കറ്റ് ടീം യോഗ്യത നേടുകയും ചെയ്തു.
യോഗ്യതാ മത്സരത്തിൽ ചെന്നൈ ജീപ്പിയർ സർവകലാശാലയെ 4-0 എന്ന സ്കോറിന് തകർത്താണ് കാലിക്കറ്റ് ലീഗ് റൗണ്ടിലെത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ വേൽസ് സർവകലാശാലയെ 2-1 ന് പരാജയപ്പെടുത്തി. എന്നാൽ അണ്ണാമലൈ സർവകലാശാലയോടും ഭാരതിദാസൻ സർവകലാശാലയോടും നടന്ന മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ ( 0-0 ) അവസാനിച്ചു. ഇതോടെ അണ്ണാമലൈ സർവകലാശാലയ്ക്കും കാലിക്കറ്റിനും അഞ്ച് പോയിന്റുകൾ വീതം ലഭിച്ചെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ അണ്ണാമലൈ ചാമ്പ്യന്മാരായി.
ടീം അംഗങ്ങൾ :
ആരതി വി. (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അനിത എസ്. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സാന്ദ്ര കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട) (ക്യാപ്റ്റൻ )
തീർത്ഥാലക്ഷ്മി ഇ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ജിഷില ഷിബു (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
തനുശ്രീ രമേഷ് (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ദേവനന്ദ സി.കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ഏഞ്ചൽ കുര്യൻ (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
സോന എം. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സോണിയ ജോസ് (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അലീന ടോണി (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ആര്യ അനിൽ കുമാർ (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ശ്രീലക്ഷ്മി എ.ജി. (ജിസിപിഇ, ഈസ്റ്റ്‌ഹിൽ,കോഴിക്കോട് )
മാനസ കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ദർശിനി ദേവി (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ആരതി പി.എം. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
അശ്വനി എം.ആർ. (കാർമൽ കോളേജ്, മാള)
അശ്വതി (കാർമൽ കോളേജ്, മാള)
ശ്രീനന്ദന (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അഹാന വെങ്ങാട്ട് (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സബിമോൾ (മേഴ്‌സി കോളേജ്, പാലക്കാട്)
ജെസി (മേഴ്‌സി കോളേജ്, പാലക്കാട്)
പരിശീലകൻ : ഡോ. സി. ഇർഷാദ് ഹസ്സൻ (ഫാറൂഖ് കോളേജ്)
സഹ പരിശീലക : ജസീലാ ഇളയേടത്ത്
ഫിസിയോ : ഡെന്നി ഡേവിസ്
Post a Comment