പെരുവള്ളൂർ ‣ പറമ്പിൽ പീടികയിൽ വില്ലേജ് ഓഫീസിന് സമീപം ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വേങ്ങര കുറ്റൂർ മാടംചിന സ്വദേശി ചക്കിപ്പറമ്പത്ത് ഉസ്മാന്റെ മകൻ മുനീർ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെ പടിക്കൽ - കരുവാങ്കല്ല് റോഡിലെ എച്ച്.പി. പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
വരപ്പാറ ഭാഗത്തുനിന്ന് എത്തിയ സ്കൂട്ടർ പറമ്പിൽ പീടിക ഭാഗത്തുനിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മുനീറിനൊപ്പം ബൈക്കിലുണ്ടായിരുന്ന കൊട്ടേക്കാടൻ നിസാറിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീറിന്റെ ജീവൻ രക്ഷിക്കാനായില്ല.
Post a Comment