മലപ്പുറം മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂ പോയി പോയിന്റിൽ മിന്നലേറ്റ് സുഹൃത്തുക്കളായ നാലുപേർ മരിച്ചു. രണ്ട് പേർക്ക് പരുക്ക്. അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. വെള്ളില കുരങ്ങൻചോല വ്യൂപോയിന്റിന് സമീപം വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ 2 പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മലയിൽ വെള്ളില പുതുകൂടി അലിയുടെ മകൻ റഹീസ് (20), മലയിൽ വെള്ളില കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18),മലയിൽ വെള്ളില ആലിക്കാപറമ്പിൽ
അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്ത് നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. കരുത്താൻ കുത്ത്
റോഷൻ (20), മുസ്താഖ്ന്റെ മകൻ
ഇഷ്ഹാത്ത് (16) എന്നിവർ പരിക്കെറ്റ് ചികിത്സയിലാണ്.
إرسال تعليق