ചേളാരിയിൽ കെട്ടിടനിർമ്മാണ ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

ചേളാരി | ചേളാരിയിൽ വെച്ച് കെട്ടിട നിർമ്മാണ ജോലിക്കിടെ വീണ് തലയിൽ കമ്പി തുളച്ചുകയറി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. സ്പിന്നിങ് മിൽ സ്വദേശി ഒ എം രാമന്റെ മകൻ സുധീർബാബു (52) ആണ് മരിച്ചത്. സിപിഎം സ്പിന്നിംങ്‌ മിൽ ബ്രാഞ്ച് മെമ്പറും ചേലേമ്പ്ര പാലിയേറ്റീവ് പ്രവർത്തകനും ചക്കിപ്പറമ്പ് സ്വയം സഹായ സംഘം മുൻ സെക്രട്ടറിയും നവധാര വായനശാല എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. മാതാവ്: പരേതയായ സതീരത്നം. ഭാര്യ: മിനിമോൾ. മക്കൾ: നിഹാരിക , നവപ്രഭ . സഹോദരങ്ങൾ: സജിത, സുധീര, സേതു ലക്ഷ്‌മി, സബിത റാണി.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal